KeralaLatest News

ഏതൊരു പ്രകൃതി ദുരന്തവും നടക്കുമ്പോള്‍ അതിന്റെ മറവില്‍ ചില ഒളിപ്പിക്കലുകള്‍ നടക്കാറുണ്ട്- യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ് മലയാളി ജനത. എന്നാല്‍ ഇതിന് മറവില്‍ ചിലരെ വിശുദ്ധനാക്കാനാണ് മറ്റുചിലരുടെ ശ്രമമെന്നാണ് സംവാദകനായ രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍. വിവാദമായ പാര്‍ക്ക്- തടയണ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന പി വി അന്‍വര്‍ എം എല്‍ എയെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് ഇയാള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിത്തിന്റെ പരിഹാസം

READ ALSO: ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കി ക്ഷേത്രത്തിലെ മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്‍വര്‍ നാമാ -അഥവാ – മേക്കിങ് ഓഫ് മഹാത്മാ ..
—————————————————————-
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ..
ഏതൊരു പ്രകൃതി ദുരന്തവും നടക്കുമ്പോള്‍ അതിന്റെ മറവില്‍ ചില ഒളിപ്പിക്കലുകള്‍ നടക്കാറുണ്ട്.
ആ നേരം വരെ അഭ്രപാളിയില്‍ നിറഞ്ഞോടിയിരുന്ന രാഷ്ട്രീയ സിനിമകള്‍ മാഞ്ഞു പോകും.
കൂട്ടക്കരച്ചിലുകളും ആശ്വസിപ്പിക്കലും രക്ഷാപ്രവര്‍ത്തനവും രംഗപ്രവേശം ചെയ്യും.

ഏതാണ്ടതേ സമയം തന്നെ വെളുപ്പിക്കല്‍ എന്ന പ്രക്രിയ ആരംഭിക്കും ..
അത് കള്ളപ്പണം വെളുപ്പിക്കലാകാം
കള്ളന്മാരെ വെളുപ്പിക്കലാകാം ..
രാഷ്ട്രീയ കെട്ടുകാഴ്ചകളെ വെള്ളപൂശലാകാം …

READ ALSO; ട​ണ്‍ കണക്കിന് അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​യ്ക്ക്

നോക്കൂ നിങ്ങള്‍ …
അന്‍വറിക്കായുടെ അപാദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന പോസ്റ്റുകള്‍ കറങ്ങിത്തുടങ്ങി…
അതെ സമയം, ഇവരാരും തന്നെ ജനപ്രിയതയുടെ ആള്‍ രൂപമായ ശശീന്ദ്രനെ പുകഴ്ത്തുന്നത് കാണാനുമില്ല …
ശശീന്ദ്രനെ കാണാതെയിവര്‍ ‘അന്‍വര്‍ നാമാ’ രചിക്കുന്നത് കൃത്യമായ അജണ്ടയോടെയാണ്
ഓര്‍ക്കുക ശശീന്ദ്രനില്‍ നിന്നും അന്‍വറിലേക്കുള്ള ദൂരം സിപിഎമ്മല്ല, കേരളം ,കേരളം നടന്നു തീര്‍ക്കേണ്ട ദുരിതമാണ് ,…
കരഞ്ഞു തീര്‍ക്കേണ്ട വിലാപമാണ്…

READ ALSO: മണ്ണൊലിച്ചു വന്ന മണം ആപത്തു വരാൻ പോകുന്നതുപോലെ തോന്നി: നല്ല ഇരുട്ടായിരുന്നു ചുറ്റും. അപ്പോൾ തന്നെ ഒരു തരി വെളിച്ചമില്ലാതെ ഓടി രക്ഷപ്പെട്ടതാണ് ‍ഞങ്ങളെല്ലാരും: കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾ പറയുന്നു

ഇത്തരത്തിലുള്ള വെളുപ്പിക്കലുകള്‍ക്കെതിരെ നാം ഓരോരുത്തരും രംഗത്തു വരണം .
————–
നബി
————–
ഇപ്പോള്‍ ഇതൊന്നും എഴുതില്ലായിരുന്നു ..
പക്ഷെ മിണ്ടാതെയിരുന്നാല്‍ വെള്ളമിറങ്ങുമ്പോഴേക്കും അന്‍വര്‍ ആള്‍ദൈവമായിട്ടുണ്ടാകും.
കൊണ്ടോട്ടി നേര്‍ച്ചകൂടുന്നതിനേക്കാള്‍ പുണ്യം അന്‍വറിന്റെ പ്രകൃതിവിരുദ്ധപാര്‍ക്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും എന്ന നറേറ്റിവ് ഹിറ്റാകും .
അല്ലങ്കിലിവര്‍ ഹിറ്റാക്കും
അത് സമ്മതിക്കാന്‍ പാടില്ല

https://www.facebook.com/photo.php?fbid=10214988671294272&set=gm.977044052630862&type=3&permPage=1

shortlink

Related Articles

Post Your Comments

Related Articles


Back to top button