പാക് അധിനിവേശ കാശ്മീരിൽ(പിഓകെ) പാകിസ്ഥാൻ സൈന്യത്തിന്റെ വാഹനം തടഞ്ഞ് പ്രദേശവാസികൾ. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധിക്കുകയും. പാകിസ്ഥാൻ സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ ‘കശ്മീർ വിടുക’ എന്ന് അവർ ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് വീഡിയോ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡുകൾ തടഞ്ഞതിനാൽ തങ്ങളെ ബന്ദികളാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ജമ്മു കാശ്മീർ വിഷയം ഇന്ന് യുഎൻ രക്ഷ സമിതിയിൽ ചർച്ച ചെയ്യാനിരിക്കെ ആണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അതേസമയം പാക് അധിനിവേശ കാശ്മീരിലെ (പിഓകെ) ജനങ്ങളെ അടിച്ചമർത്തുന്നതിന്റെ തെളിവ് കൂടിയാണ് ഈ വീഡിയോ.
വീഡിയോ കടപ്പാട്/video courtesy : ടൈംസ് നൗ/Times Now
Post Your Comments