Latest NewsIndia

കാശ്മീര്‍ : പാക് പഞ്ചാബ് പ്രവിശ്യയിലെ റോഡുകളുടെയും പാര്‍ക്കുകളുടെയും പേരുകള്‍ കൂട്ടത്തോടെ മാറ്റി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി• 36 റോഡുകളുടെയും അഞ്ച് പ്രധാന പാര്‍ക്കുകളുടെയും പേരുകള്‍ കശ്മീര്‍ എന്നാക്കി മാറ്റുമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍. ഇന്ത്യ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ പറഞ്ഞു.

ALSO READ: കശ്മീർ വിഷയം യു എന്നിൽ ; ഇന്ത്യക്ക് ഉറച്ച പിന്തുണയുമായി റഷ്യയും,ഫ്രാൻസും ,ബ്രിട്ടനും : അമേരിക്കയുടെ സഹായം തേടി ഇമ്രാൻ

ആഗസ്റ്റ്‌ 5 നാണ് ഇന്ത്യന്‍ ഭരണഘനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും ഇന്ത്യ തീരുമാനിച്ചത്. ഇത് പാകിസ്ഥാനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് എന്നതാണ് അവരുടെ ഈ നടപടികള്‍ സൂചിപ്പിക്കുന്നത്.

കാശ്മീരി ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 36 റോഡുകളുടെ (പ്രവിശ്യയിലെ ഓരോ ജില്ലയിലെ ഓരോ റോഡുകള്‍) പേര് ‘കശ്മീര്‍ റോഡ്‌ എന്നും 5 പ്രധാന പാര്‍ക്കുകളുടെ പേര് ‘കശ്മീര്‍ പാര്‍ക്ക്’ എന്നും നാമകരണം ചെയ്യാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചതായി ബുസ്ദാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ‘കരിദിന’മായാണ് പാക്കിസ്ഥാന്‍ ആചരിച്ചത്. ബുധനാഴ്ച പാക്കിസ്ഥാന്‍ അവരുടെ സ്വാതന്ത്ര്യദിനം ‘കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിന’വുമായാണ് ആഘോഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button