വാഷിങ്ടൺ: വാഷിങ്ടൺ ഡിസിയിലേക്കു മാതാ അമൃതാനന്ദമയിയെ സ്വാഗതം ചെയ്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ബുഷിന്റെ മകളും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷിന്റെ സഹോദരിയുമായ ഡൊറോത്തി ബുഷ് കോക്ക്. ഡൊറോത്തിയും സഹോദര ഭാര്യ പെട്രീഷ്യ റെയ്‍ലി കോക്കും ചേർന്നാണ് അമൃതാനന്ദമയിയെ സ്വീകരിച്ചത്.
മാനുഷിക പ്രവർത്തനങ്ങളിലൂടെയും, അമൃത വിശ്വവിദ്യാപീഠം രൂപകൽപന ചെയ്ത അമൃത ലേണിങ് ആപ്ലിക്കേഷൻ മുഖേനയുംയുമാണ് അമൃതാനന്ദമയിയെക്കുറിച്ച് അറിഞ്ഞതെന്നു ഡൊറോത്തി ബുഷ് പറഞ്ഞു. നിരവധി ആത്മീയ സമൂഹങ്ങൾക്കും അമേരിക്കയിലെ ഒട്ടേറെ പഠിതാക്കൾക്കും അമൃത ലേണിങ് ആപ്ലിക്കേഷൻ സൗജന്യമായി നൽകുന്നുണ്ട്
അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള വാർഷികയാത്രയുടെ ഭാഗമായാണു അമൃതാനന്ദമയി വാഷിങ്ടണിലെത്തിയത്.
Post Your Comments