കൊച്ചി : കനത്ത മഴയിൽ കൊച്ചിയിൽ ഭൂരിഭാഗം റോഡുകളും തകര്‍ന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് പോകുന്ന പേട്ട പാലത്തിലൂടെയുള്ള റോഡ് തകര്‍ന്നതിനാല്‍ മണിക്കൂറുകളോളം ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്തിനു കാരണമാകുന്നു. പേട്ട പാലത്തിലൂടെയാണ് കൊച്ചയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്നത് കോട്ടയത്തേക്കുള്ള പ്രധാന പാതയായ പേട്ട പാലം തകര്‍ന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.
Also read : മുങ്ങിയ പാലം കടക്കുന്നതിനിടെ ഒരാള്‍ ഒലിച്ചുപോയി : ദൃശ്യം പുറത്ത്
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് പൊതുമരാമത്ത് വകുപ്പ് പാലം കൈമാറിയിരുന്നു. ഇവിടെ നാല് വരി പാലം നിര്‍മ്മിക്കുമെന്നാണ് കെഎംആര്‍എല്‍ നേരത്തെ അറിയിച്ചതെങ്കിലും തുടര്‍ നടപടികളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പാലത്തിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചെങ്കിലും നടപ്പാക്കുന്നതിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Post Your Comments