രാജ്ഗഡ്: കനത്ത മഴയെത്തുടര്‍ന്ന് രാജ്ഗഡിലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം പുറത്ത്. മുങ്ങിപ്പോയ പാലം കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വെള്ളക്കെട്ടില്‍പ്പെടുകയായിരുന്നു.
പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ചെളി നിറഞ്ഞ വെള്ളമാണ് കുത്തിയൊലിക്കുന്നത്. ഇതില്‍ ഇയാള്‍ ഒഴുകിപ്പോകുന്നത് വീഡിയോയില്‍ കാണാം. മധ്യപ്രദേശ് പോലീസ് പിന്നീട് ഇയാളുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറായി മധ്യപ്രദേശില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളിലാണ് മഴ കനക്കുന്നത്. മേഖലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
അഗര്‍-മാല്‍വ, മന്ദ്സൗൃ ര്‍, രത്ലം, ഷാജാപൂര്‍, ദേവാസ്, ഉജ്ജൈന്‍, നീമുച്ച്, രാജ്ഗഡ്, സെഹോര്‍, ഗുണ, അശോക് നഗര്‍, ശിവപുരി ഉള്‍പ്പെടെ 18 ജില്ലകളിലെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments