ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്ന ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിഗ് തിളങ്ങി. ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് ഇത്തരത്തില്‍ ആഘോഷിച്ചത്.
READ ALSO: സ്വാതന്ത്ര്യദിനാഘോഷത്തില്‍ മതി മറന്ന് നൃത്തം ചെയ്യുന്ന എംപിയെ നെഞ്ചേറ്റി സോഷ്യല്‍ മീഡിയ
നിരവധി ഇന്ത്യക്കാരുള്ള മാന്‍ഹട്ടനിലാണ് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ സ്ഥിതി ചെയ്യുന്നത്. അമേരിക്കന്‍ മലയാളികള്‍ ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഇതിനാലാണ് ഞങ്ങള്‍ അമേരിക്കയെ സ്നേഹിക്കുന്നത്. ഇവിടെ താമസിക്കുന്ന എല്ലാവരുടേയും സ്വത്വത്തെ ഈ രാഷ്ട്രം മാനിക്കുന്നുവെന്ന് പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ഗോപിനാഥ് പട്ടേല്‍ പറയുന്നു.
Happy India Day from New York City! Together with the Federation of Indian Association, we’re honoring India’s Independence Day by recreating the Indian flag in lights tonight. ??
?: @nyclovesnyc pic.twitter.com/PBnLzXuLBs
— Empire State Building (@EmpireStateBldg) August 15, 2018
102 നിലകളുള്ള എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ് 1931 മുതല്‍ 1972ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. അമേരിക്കയിലെ സിവില്‍ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഇടം പിടിച്ചിരുന്നു.
Post Your Comments