ന്യൂയോർക്ക്: നഗരത്തിലെ ബ്രോങ്ക്സ് മേഖലയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ 19 പേർ മരിച്ചു. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. അറുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. മിക്കവരുടെയും നില വളരെ ഗുരുതരമാണ്.
ഞായറാഴ്ച രാവിലെ, 19 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം നടന്നത്. കേടായ ഒരു ഹീറ്ററിൽ നിന്നാണ് അഗ്നിബാധ ആരംഭിച്ചതെന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയത്. ന്യൂയോർക്ക് നഗരത്തിൽ മൂന്നു ദശാബ്ദങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ അഗ്നിബാധയാണിത്.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തീയും പുകയും മൂലം ശ്വാസം ലഭിക്കാതെ ജനൽച്ചില്ലുകൾ അടിച്ചു പൊട്ടിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഓരോ നിലയിലും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചുവെ ന്നാണ് രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കനത്ത പുക മൂലം പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല എന്നും അവർ പറഞ്ഞു.
Post Your Comments