Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

വര്‍ഗീയ പരാമര്‍ശം : മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മലേഷ്യ

കോലാലമ്പൂർ : മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മലേഷ്യ. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്ന പരാമര്‍ശത്തെ തുടർന്ന് സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ മലേഷ്യന്‍ ഭരണകൂടം ഒരുങ്ങുന്നു. രാജ്യത്ത് നിന്ന് സാക്കിര്‍ നായിക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി മന്ത്രിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. അതോടൊപ്പം തന്നെ മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഡോ. മഹാതീര്‍ മുഹമ്മദിനോടല്ല മറിച്ച്‌ നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് നായിക്ക് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതും വിവാദമായി.

Also read : കശ്മീരിലെ സുരക്ഷാ വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന് നിർദേശം

സാക്കിര്‍ നായിക് മലേഷ്യന്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തതായി ആരോപിച്ച് മലേഷ്യന്‍ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വംശീയാധിഷ്‌ഠിതമായ പ്രസ്‌താവനകള്‍ നടത്തിയതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും സാക്കിര്‍ നായിക്കിനെയും മറ്റ് നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും ചോദ്യം ചെയ്യുമെന്നും,രാജ്യത്തെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി മുഹിയിദ്ദീന്‍ യാസിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button