
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി വി.എന്‍ രവിയാണ് പിടിയിലായത്. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരോട് പറഞ്ഞതിനു പിന്നാലെ ഇയാളെ സി.ഐ.എസ്.എഫ് പിടികൂടി. ബാഗ് പരിശോധിച്ചപ്പോള്‍ ബോംബ് കണ്ടെത്താനായില്ല.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശ്രീലങ്കയിലേക്ക് പോകാന്‍ എത്തിയതായിരുന്നു രവി. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണി മുഴക്കിയ കുറ്റത്തിന് നെടുമ്പാശേരി പോലീസിനു കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments