ബറേലി: സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് യുവതിയെ ആസിഡ് കുടിപ്പിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബദേഹിയില്‍ ചൊവ്വാഴ്ച രാവിലെയാണ് 21 കാരിയായ യശോദ ദേവിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവര്‍ ആവശ്യപ്പെട്ട സ്ത്രീധനത്തുക നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃമാതാവ് യശോദയുടെ വായില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് തന്നെ എന്തോ ദ്രാവകം കുടിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യശോദ ദേവി രാവിലെ തന്നെ വിളിച്ച് പറഞ്ഞിരുന്നതായി പിതാവ് ഗിരീഷ് ശര്‍മ പറഞ്ഞു.
ALSO READ: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അഞ്ചു ജില്ലകളില്‍ ആയിരത്തിലേറെ ക്വാറികള്‍
ശര്‍മ്മ ഉടന്‍ തന്നെ ബഹേദി പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അദ്ദേഹവും മകന്‍ മനീഷും യശോദയുടെ ഭര്‍തൃവീട്ടിലെത്തി. എന്നാല്‍ അവിടെയെത്തിയപ്പോള്‍ മകള്‍ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും അവിടെ കാണാനുണ്ടായിരുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു. ശര്‍മ ഉടന്‍ തന്നെ യശോദയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആസിഡ് ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ അവളെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും യശോദയുടെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ALSO READ: ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറാതെ ഇന്ത്യാ – പാക് സേനകള്‍
‘2018 ഫെബ്രുവരി 17 നായിരുന്നു യശോദയുടെ വിവാഹം, വിവാഹശേഷം സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നിരുന്നുവെന്നും ഭര്‍ത്താവ് ഓംകാറും അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചതിനെ തുടര്‍ന്ന് സ്ത്രീധന നിരോധന നിയമപ്രകാരം യശോദ പരാതി നല്‍കിയിരുന്നു എന്നും യശോദയുടെ സഹോദരന്‍ പറയുന്നു.
കേസ് കോടതിയിലെത്തിയതോടെ ഓംകാര്‍ യശോദയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. പക്ഷേ, അയാള്‍ അവളെ നിരന്തരം അടിക്കാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ 20,000 രൂപ ചെലവഴിച്ച് ഓംകാറിന് ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങി നല്‍കിയിരുന്നു. ഇത് ഒരു കൊലപാതകമാണ്. എന്റെ സഹോദരിയെ കൊന്നതിന് ഓംകാറിനും അവന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഞങ്ങള്‍ പരാതി നല്‍കും. മനീഷ് പറഞ്ഞു.
ഇത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടായ മരണമാണ്.സംഭവത്തിനുശേഷം ഭര്‍ത്താവും അമ്മയും ഒളിവിലാണ്. മരണപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും. യുവതി ബറേലിയില്‍ മരിച്ചതിനാല്‍ കുടുംബം ബറേലി കോട്വാലിയില്‍ പരാതി നല്‍കാനും സാധ്യതയുണ്ട് . ബഹേദി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കൃഷ്ണ മുറാരി പറഞ്ഞു.
Post Your Comments