Latest NewsIndiaInternational

‘ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍; ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക, കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്’; പാക് മൗലവി

ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍. ഈ മേഖല മുഴുവന്‍ ഹിന്ദു ഭൂമിയായിരുന്നു

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടേതാണെന്ന് പാക് മൗലവി മുഹമ്മദ് തൗഹിദി. ‘ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.തൗഹിദിയുടെ പോസ്റ്റ് വൈറലായി. ലക്ഷങ്ങളാണ് പോസ്റ്റിനെ അനുകൂലിച്ചത്. സമാധാനത്തിന്റെ ഇമാം, പരിഷ്‌ക്കര്‍ത്താവായ ഇമാം എന്നിങ്ങനെ പലരും വിശേഷിപ്പിക്കുന്ന തൗഹീദിക്ക് നേരത്തെയും ഇതേ നിലപാടായിരുന്നു.

‘കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഇനി അങ്ങനെ ആകുകയുമില്ല. പാക്കിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍. ഈ മേഖല മുഴുവന്‍ ഹിന്ദു ഭൂമിയായിരുന്നു. ‘ അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീര്‍ ഹിന്ദുഭൂമിയെന്നാണ് മുന്‍പും അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യാ സന്ദര്‍ശന സമയത്തും ഇതാവര്‍ത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button