മലപ്പുറം: ജീവിതത്തിൽ വില്ലനായെത്തിയ കാൻസറിനെ നേരിട്ട ഭവ്യയും സച്ചിനും തങ്ങൾക്ക് സമ്മാനമായി ലഭിച്ച ബുള്ളറ്റ് വില്‍ക്കുന്നു. നാട് മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളാലാകുന്നത് ചെയ്ത് സഹായിക്കാനാണ് ഇവർ ബുള്ളറ്റ് വിൽക്കുന്നത്. ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ മുൻപ് സന്മനസുകള്‍ നല്‍കിയ ബുള്ളറ്റാണ് സച്ചിനും ഭവ്യയും വില്‍ക്കാനൊരുങ്ങുന്നത്. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു,, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മൾ അതിജീവിക്കും…
Post Your Comments