ന്യൂഡല്‍ഹി: പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടെങ്കിലും ഇതുവരെ മുടങ്ങാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാഖി കെട്ടി പാകിസ്താനി സഹോദരി .കഴിഞ്ഞ 27 വര്‍ഷമായി മുടങ്ങാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധന് ദിനത്തില്‍ രാഖി കെട്ടുകയാണ് ഈ പാക്കിസ്താനി യുവതി.
പാകിസ്താന് സ്വദേശിനിയായ കമര്‍ മൊഹ്സിന്‍ ഷെയ്ക്ക് ആണ് രണ്ട് പതിറ്റാണ്ടായി തുടര്‍ച്ചയായി മുടങ്ങാതെ മോദിയ്ക്ക് രാഖി കെട്ടുന്നത്.
ഭര്‍ത്താവിനൊപ്പം ഡല്‍ഹി സന്ദര്‍ശിക്കുന്ന വേളയിലാണ് കമര്‍ ആദ്യമായി ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മോദിയെ പരിചയപ്പെടുന്നതും രാഖി കെട്ടുന്നതും. പാക്കിസ്താന് സ്വദേശിനിയാണെങ്കിലും വിവാഹശേഷം ഗുജറാത്തിലെ അഹമദാബാദിലാണ് കമര്‍ താമസിക്കുന്നത്. എല്ല വര്‍ഷവും രക്ഷാബന്ധന് ദിനത്തില്‍ തന്റെ സഹോദരന് രാഖി കെട്ടാനുള്ള അവസരം മുടങ്ങാതെ ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കമര്‍ പറയുന്നു. അടുത്ത അഞ്ചുവര്‍ഷം അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ മികച്ച തീരുമാനം എടുക്കാന്‍ കഴിയട്ടെ, അതിനുള്ള ആരോഗ്യവും ലഭിക്കട്ടെ അതാണ് തന്റെ പ്രാര്‍ഥന എന്ന് അവര്‍ പറഞ്ഞു.
Read Also : ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം
ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിനായിരുന്നു രക്ഷാബന്ധന്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാവിലെ നല്ല തിരക്കായിരുന്നു. റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് ശേഷം തന്റെ വസതിയിലേയ്ക്ക് തിരികെയെത്തിയ മോദി കമറിനൊപ്പം രക്ഷാബന്ധന് ആഘോഷിക്കുകയായിരുന്നു.
Post Your Comments