ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി വരേണ്ടത് ആരെന്ന് ജനങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ് പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് ഗര്‍ജിയ്ക്കുന്ന മുഖമായി വരേണ്ടതെന്നാണ് സര്‍വേയില്‍ പങ്കെടുക്ക ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പിന്തള്ളിയാണ് മമതാ ബാനര്‍ജി മുന്നിലെത്തിയത്. മൂഡ് ഓഫ് ദ നേഷന്റെ (MOTN) ഭാഗമായി ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 19 ശതമാനം പേരാണ് മമതയെ പിന്തുണച്ചത്.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും 12 ശതമാനം വോട്ടുമാണ് ലഭിച്ചത്.
ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടുകള്‍ ലഭിച്ചു.
മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടാണ് ലഭിച്ചത്.സര്‍വെയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ പിന്തുണയാണ് ലഭിച്ചത്.
ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് സര്‍വേ ഫലങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിനും അടല്‍ ബിഹാരി വാജ്പേയി, ഇന്ദിര ഗാന്ധി എന്നിവരേക്കാള്‍ ജനപ്രീതിയാണ് നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പാണ് സര്‍വെ നടത്തിയത്.
Post Your Comments