Latest NewsKerala

ആള്‍നാശം വിതച്ച പുത്തുമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത സ്ഥലത്തു നിന്നും ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നിറയും

വയനാട് : വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഏഴ് പേരുടെ മൃതദ്ദേഹമാണ് ഇനിയും കിട്ടാനുള്ളത്. ഉറ്റവരും ഉടയവരും ഉള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ടവരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധസംഘടനകളും രംഗത്തുണ്ട്. ഇതിനിടയില്‍ പുത്തുമലയിലെ ദുരിത ബാധിതരുടെ സങ്കടപ്പെടുത്തുന്ന നിരവധി കഥകളും പുറത്തുവരികയാണ്.

Read Also : ജിതിനയുടെ ജീവന്‍ അപകടത്തിലാണ്; അമ്മയുടെ കരച്ചില്‍ കേട്ട ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്

ആള്‍നാശം വിതച്ച പുത്തുമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത സ്ഥലത്തു നിന്നും ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നിറയും . ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി പുത്തുമലയിലെത്തിയ എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുനിറയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഈ ഉമ്മ എന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ അറിയാതെന്റെ കണ്ണുകളും നിറഞ്ഞു. ‘എന്റെ മോളെ, എനിക്ക് എല്ലാം നഷ്ട്ടപ്പെട്ടു.എനിക്കിനി ഒന്നുമില്ല. ഞാനിനി എന്ത് ചെയ്യും. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മരണം വരെ പ്രാര്‍ത്ഥിക്കും.’ എന്ന് അവര്‍ പറഞ്ഞു കരഞ്ഞു. ‘എല്ലാം ശെരിയാകും ഉമ്മ. കരയാതെ. ഞങ്ങളൊക്കെ ഇവിടെയുണ്ട്. ‘

വയനാട് പുത്തുമലയില്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. ആറായിരം രൂപ വീതം പതിനൊന്ന് കുടുംബത്തിന് നല്‍കി. ഇനിയുമേറെ നമുക്ക് അവര്‍ക്ക് വേണ്ടി ചെയ്യാനുണ്ട്. ഡോ. ഷിനു ശ്യാമളന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button