ജമ്മു•ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ 42 പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷ മോര്‍ച്ചയുടെ മുന്‍ ചെയര്‍മാനും കണ്‍വീനറുമായ ശൈലേന്ദര്‍ വൈദിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് റായ് ഖന്ന എന്നിവര്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.
റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഭോപിന്ദര് സിംഗ്, ആരോഗ്യ സന്സ്ഥാന് കണ്‍വീനര്‍ വിപിന്‍ നിശ്ചല്‍, അഭ്യുദിത് കൌശല്‍, റെസി എം.എല്‍.എയുടെ പൗത്രന് ഋഷി കുമാര്‍ കൌശല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു.
ഇവര്‍ക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തകരായ ഗുര്‍മീത് സിംഗ്, ലോകേഷ് കപൂര്‍ എന്നിവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഇവരുടെ നൂറുകണക്കിന് അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
Post Your Comments