മുംബൈ : കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തിൽ വ്യാപരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് ആരംഭിച്ചത് നേട്ടത്തിൽ. 145 പോയിന്റ് ഉയര്‍ന്ന് 37,103ലും, നിഫ്റ്റ് 43 പോയിന്റ് ഉയര്‍ന്ന് 10,969ലുമായിരുന്നു വ്യാപാരം. ബി.എസ്.ഇയിലെ 479 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 301 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
also read : കനത്ത ഇടിവ് : വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മണപ്പുറം ഫിനാന്‍സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്, എല്‍ആന്റ്ടി ഫിനാന്‍സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും,ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, ടൈറ്റാന്‍, ഗ്ലെന്‍മാര്‍ക്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments