മുംബൈ: ഓഹരി വിപണിയിൽ കനത്ത ഇടിവ്. രണ്ടുദിവസത്തെ നേട്ടം കൈവിട്ടു. സെന്‍സെക്‌സ് 623.75 പോയിന്റ് താഴ്ന്ന് 36,958.16 ലും നിഫ്റ്റി 183.30 പോയിന്റ് നഷ്ടത്തില്‍ 10,925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്‍പന സമ്മര്‍ദമാണ് വിപണിയെ ദോഷമായി ബാധിച്ചത്. ബി.എസ്.ഇയിലെ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ,1,648 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
ഇന്ത്യ ബുള്‍സ് ഹൗസിങ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, യു.പി.എല്‍, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments