ശ്രീനഗര്‍: ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. ജമ്മുവിന്റെ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഒറ്റപ്പെട്ടുപോകുമോയെന്ന ഭയം ഉറക്കം കെടുത്തുന്നു; പിന്തുണ തേടി പാകിസ്ഥാൻ
എന്നാല്‍ കശ്മീരിലെ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജമ്മു കശ്മീരിലെ നിലവിലുള്ള സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂര്‍ണമായി നടത്തുകയെന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണോ? യാഥാര്‍ഥ്യം ഇങ്ങനെ
അതേസമയം കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്‌പോ മരണമോ ഉണ്ടായിട്ടില്ലെന്നും നേതാക്കളുടെ തടങ്കല്‍ ക്രമസമാധാനം നിലനിര്‍ത്താനാണെന്നും നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നുവെന്നും ജനങ്ങളുടെ സൗകര്യങ്ങള്‍ നോക്കുന്നതിനൊപ്പം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ടെന്നും നേതാക്കളുടെ തടങ്കല് അടക്കമുള്ള നടപടികള്‍ പ്രാദേശികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എടുത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ALSO READ: അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി
Post Your Comments