ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ എല്ലാവരും ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ ഒറ്റപ്പെട്ട് പോകുമെന്ന ഭയം പാകിസ്ഥാനെ അലട്ടുന്നു. കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുക എന്നത് പാകിസ്ഥാനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
യു.എന്‍ രക്ഷാസമിതി മാത്രമാണ് ഇനി പാകിസ്ഥാന്റെ മുന്നിലുള്ള ഏക വഴി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി രക്ഷാസമിതി അടിയന്തര യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യു.എന്‍ രക്ഷാസമിതിയ്ക്ക് ഷാ മഹമൂദ് ഖുറേഷി കത്തയച്ചിട്ടുണ്ട്. പാകിസ്ഥാന്‍റെ കത്ത് കിട്ടിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും, ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്ത് പരസ്പരം സ്വീകാര്യമായ നടപടി സ്വീകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ എന്നാല്‍ 15അംഗ രക്ഷാസമിതി കൗണ്‍സില്‍ പാകിസ്ഥാന്‍റെ അപേക്ഷയില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം വ്യക്തമല്ല.
Post Your Comments