ന്യൂഡല്‍ഹി: ഇംഗ്ലീഷ് എഴുത്തുകാരന്‍ വില്യം ഫോസ്റ്ററിന്റെ പുസ്തകത്തില്‍ അയോധ്യയെക്കുറിച്ചും രാമമന്ദിരത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ടെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ ഹിന്ദു ഭാഗത്തെ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍.
‘ഏര്‍ളി ട്രാവല്‍സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്നും വൈദ്യനാഥന്‍ സുപ്രീംകോടതിയെ അറിയിച്ചു. അക്ബറിന്റെയും ജഹാംഗീറിന്റെയും ഭരണകാലത്ത്, ഇന്ത്യയിലേക്കുള്ള ആദ്യകാല സഞ്ചാരികളായ വില്യം ഫിഞ്ച്, വില്യം ഹോക്കിന്‍സ് എന്നിവര്‍ അയോദ്ധ്യയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും വൈദ്യനാഥന്‍ വാദിച്ചു.
ALSO READ: രാജ്യം കനത്ത സുരക്ഷാവലയത്തില്‍ : ചെങ്കോട്ടയില്‍ മാത്രം 500 നിരീക്ഷണ കാമറകള്‍
ഇന്ത്യയെക്കുറിച്ച് എഴുതിയ ആദ്യകാല യൂറോപ്യന്‍ ഭൂമിശാസ്ത്രജ്ഞരില്‍ ഒരാളായ ജോസഫ് ടിഫെന്‍താലര്‍ രാമക്ഷേത്രം ഔറംഗസീബ് തകര്‍ത്തതായി സൂചിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു എന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. അതേസമയം ഔറംഗസീബും ബാബറും മന്ദിരം ആക്രമിച്ചിരുന്നെന്നും എന്തായാലും 1786 ന് മുമ്പ് ഇത് പൊളിച്ചുമാറ്റിയതായി വ്യക്തമാണെന്നും വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി. ആരാണ് ക്ഷേത്രം തകര്‍ത്തത് എന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും അവിടെ ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന് തെളിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.
എന്നാണ് ബാബറി മസ്ജിദ് നിലവില്‍ വന്നതെന്ന കോടതിയുടെ ചോദ്യത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലാണ് അത് ബാബറി മസ്ദിജായതെന്നും ഹിന്ദു സംഘടനയുടെ അഭിഭാഷ,കന്‍ ചൂണ്ടിക്കാട്ടി. 1786 ന് മുമ്പ് അത് പള്ളിയായിരുന്നെനന്് തെളിയിക്കുന്ന രേഖകള്‍ ഒന്നുമില്ലെന്നും വൈദ്യനാഥന്‍ കോടതിയെ ഓര്‍മിപ്പിച്ചു.
Post Your Comments