Latest NewsIndiaNews

ബാത്ത്റൂം സെക്സിന് വിസമ്മതിച്ചതിന് ക്രൂര മര്‍ദ്ദനം: ലൈംഗിക വൈകൃതത്തിനടിമയായ ഭര്‍ത്താവിനെതിരെ പരാതിയുമായി നവവധു

അഹമ്മദാബാദ്•ബാത്ത് റൂമില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിസമ്മതിച്ചതിന് ഭര്‍ത്താവ് നിരവധി തവണ മര്‍ദ്ദിച്ചെന്ന പരാതിയുമായി 19 കാരി പോലീസ് സ്റ്റേഷനില്‍. ഗുജറാത്തിലെ ഭാവ്നഗറിലെ ഗോമതിപൂരിലാണ് സംഭവം.

വീട്ടില്‍ തനിച്ചായിരിക്കുന്ന സമയങ്ങളില്‍ ഭര്‍ത്താവിന്റെ മൂത്ത സഹോദരനും തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടി ഗോമതിപൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പീഡനം തുടങ്ങിയതായും പെണ്‍കുട്ടി പറയുന്നു.

ALSO READ: അവിഹിതബന്ധം: ഒളിച്ചോടിയ വിവാഹിതരായ യുവാവും യുവതിയും പോലീസ് വാഹനത്തില്‍ ജീവനൊടുക്കി

‘നിരവധി തവണ അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എന്നെ വളരെ മോശമായി മര്‍ദ്ദിക്കും. എന്റെ മാതാപിതാക്കളുടെ പക്കല്‍ നിന്ന് സ്ത്രീധനം കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെടും’ – പെണ്‍കുട്ടി പറയുന്നു.

ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും യുവതി പറയുന്നു. ‘മിക്കപ്പോഴും തന്നെ ബലമായി ബാത്ത്റൂമിലേക്ക് സെക്സിനായി കൊണ്ട് പോകും’- പെണ്‍കുട്ടി വിവരിക്കുന്നു.

ALSO READ: പതിനഞ്ചുകാരിയുമായി ഓറല്‍ സെക്സ്; വിവാഹിതയായ അധ്യാപിക പിടിയില്‍

ബാത്ത്റൂമില്‍ വച്ചുള്ള സെക്സിന് വിസമ്മതിച്ചാല്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കും. തുടര്‍ന്ന് അമിത ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും യുവതി പറയുന്നു.

ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സഹോദരനും പീഡിപ്പിക്കുക പതിവാണ്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാത്രമല്ല, അയല്പക്കത്തെ ഒരു സ്ത്രീയും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ ഗോമതിപൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.

ഭര്‍ത്താവിനും നാല് ബന്ധുക്കള്‍ക്കും അയല്‍ക്കാരിയായ സ്ത്രീയ്ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രാകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button