ചെന്നൈ•അവിഹിത ബന്ധ ആരോപണത്തെത്തുടര്‍ന്ന് ഈറോഡ് ജില്ലയില്‍ നിന്നും ചെന്നൈയിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് വാഹനത്തില്‍ വച്ച് വിഷംകഴിച്ചു ജീവനൊടുക്കി.
വിവാഹിതനായ ആര്‍.ജയകുമാറും (42) മറ്റൊരാളുടെ ഭാര്യയായ ജി കവിത മണി (32) യും ഈറോഡ് ജില്ലയിലെ പുളിയംപട്ടി ഗ്രാമത്തിലെ വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് അടുപ്പത്തിലായത്. തുടര്‍ന്ന് ജൂലായ് 22 ചെന്നൈയിലേക്ക് പോയ ഇരുവരും നേര്‍കുന്ദ്രത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു.
ജൂലായ് 23 ന് ദമ്പതികളുടെ ബന്ധുക്കള്‍ കാണാനില്ലെന്ന് നമ്പിയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൂടാതെ ഇവര്‍ ലഘുലേഖകളും പോസ്റ്ററുകളും വ്യാപകമായി പതിക്കുകയും ചെയ്തു.
ജയകുമാര്‍ ഫോണ്‍ നമ്പര്‍ മാറ്റിയതായും ചെന്നൈയിലെ വിലാസം ഈറോഡിലെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് ഇയാളാണ് പോലീസില്‍ വിവരമറിയിച്ചത്.
ഞായറാഴ്ച, ഈറോഡില്‍ നിന്നുള്ള പോലീസ് സംഘം ചെന്നൈയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിടിക്കപ്പെട്ടാല്‍ ജീവനൊടുക്കാന്‍ നേരത്തെ ഇരുവരും തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. രണ്ട് ചെറിയ കുപ്പികളില്‍ കീടനാശിനി സാരിക്കുള്ളില്‍ ഒളിപ്പിച്ചാണ് പോലീസ് വാഹനത്തില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു. ഒരു വനിതാ പോലീസുകാരിയും ഒരു പോലീസുകാരനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ പോലീസ് സംഘം ചായകുടിക്കാനായി വാഹനത്തില്‍ നിന്നിറങ്ങിയ സമയത്ത് ഇരുവരും വിഷം കഴിക്കുകയായിരുന്നു. പോലീസുകാര്‍ ഉടന്‍ തന്നെ ഇരുവരെയും രാജീവ്ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കോയമ്പേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments