അഹമ്മദാബാദ്: ഗുജറാത്തില്‍ യുവതിയുടെ പരാതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വിവാഹിതനാണെന്നത് മറച്ചുവച്ച് വഞ്ചിച്ചെന്ന ഡല്‍ഹിയില്‍ നിന്നുള്ള യുവതിയുടെ പരാതിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദാഹിയയ്ക്ക് എതിരെ നടപടി.
ആരോപണവുമായി ബന്ധപ്പെട്ട് ദാഹിയ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദാഹിയയെ സംസ്ഥാന സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ചീഫ് സെക്രട്ടറി ജെ എന്‍ സിംഗ് അറിയിച്ചു. എന്നാല്‍ അടുത്തിടെ അന്വേഷണ സമിതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.
2010 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ദാഹിയ. ഇദ്ദേഹത്തിനെതിരെയുള്ള പരാതിയില്‍ അന്വേഷണത്തിനായി മുഖ്യമന്ത്രി വിജയ് രൂപാനി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുനൈന തോമാറിന്റെ നേതൃത്വത്തില്‍ അഷേണ സമിതി രൂപീകരിച്ചിരുന്നു. രണ്ട് തവണ അന്വേഷണ പാനലിനു മുന്നില്‍ ഹാജരായ ദാഹിയ ആരോപണം നിഷേധിച്ചു. യുവതി തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു ദാഹിയയുടെ നിലപാട്.
അതേസമയം യുവതിയുടെ പരാതിപ്രകാരം ഗാന്ധിനഗര്‍ പോലീസും പ്രത്യേക അന്വേഷണം നടത്തിവരികയാണ്. പോലീസില്‍ ഹാജരാകാന്‍ ദാഹിയയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 2018 ഫെബ്രുവരിയില്‍ ദാഹിയ തന്നെ വിവാഹം കഴിച്ചെന്നും ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്ന് ധരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. അതേസമയം ഈ യുവതിക്കെതിരെ ദൗരവ് ദാഹിയയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകാണെന്നാണ് ദാഹിയയുടെ പരാതി.
Post Your Comments