KeralaLatest News

പ്രളയം; ദുരിതബാധിതര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതവും മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അടിയന്തരമായി ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മഴക്കെടുതി; സംസ്ഥാനത്ത് മരണം 101 ആയി, കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

ദുരിതാശ്വാസ സഹായം എത്രയും വേഗം കുറ്റമറ്റരീതിയില്‍ എല്ലാവരിലേക്കും എത്തിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ കഴിയുന്നത്ര വേഗത്തില്‍ പട്ടിക തയ്യാറാക്കാനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയില്‍ ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ: പ്രളയം; ദുരിതബാധിതര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതില്‍ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും. അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button