ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിക്കണമെന്ന നിർദേശവുമായി പ്രശാന്ത് നായര്‍ ഐഎഎസ്. ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികള്‍ നിങ്ങള്‍ക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വിശ്വസ്തരായ സംഘടനകള്‍ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവർക്ക് ‘നന്മ’ ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാൻ പിരിവിടുന്ന കാര്യമല്ല പറയുന്നത്)
ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങൾക്ക് നിങ്ങളുടെ പണം ചെലവാക്കാൻ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികൾ നിങ്ങൾക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷൻ പോയിന്റുകൾ വഴിയോ വിശ്വസ്തരായ സംഘടനകൾ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.
പണമായിട്ട് കൊടുക്കാനാണെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷൻ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത, നല്ല ട്രാക്ക് റക്കോർഡുള്ള സന്നദ്ധ സംഘടനകൾ. ഉഡായിപ്പുകൾ എന്ന് ഫീൽ ചെയ്യുന്ന കേസുകൾ പോലീസിൽ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തിൽ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്സ്പ്രഷൻ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?
Post Your Comments