തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. ജലനിരപ്പ് അമിതമായി ഉയര്‍ന്നിട്ടില്ലെങ്കിലും നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഉണ്ടാകും. ഓഗസ്റ്റ് 14, 15 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നത്. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
ALSO READ: ദുരിതം വിതച്ച് തോരാമഴ; സംസ്ഥാനത്ത് മരണം 85 ആയി
ഇന്ന് രാവിലെ 10ന് ആണ് ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറക്കുന്നത്. നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ അറിയിച്ചു.
ALSO READ: വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
Post Your Comments