Latest NewsIndia

കശ്മീരിലെ കേന്ദ്രതീരുമാനം  എന്തിന് ?  ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പറയുന്നത് ഇങ്ങനെ 

വാഷിംഗ്ടണ്‍:  ജമ്മു കശ്മീര്‍ പുന: സംഘടിപ്പിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം ആഭ്യന്തര കാര്യമാണെന്നും അത് ഏതെങ്കിലും വിധത്തില്‍  അതിര്‍ത്തിയോ അന്താരാഷ്ട്ര നിയന്ത്രണമോ ലംഘിക്കുന്നതല്ലെന്നും യുഎസിലെ ഇന്ത്യന്‍  അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല.

READ ALSO: ലഡാക്കിനു സമീപം പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍, പ്രകോപനവുമായി പാകിസ്ഥാൻ

സത്യവും  വിഷയങ്ങള്‍ വളച്ചൊടിക്കുന്നതും   തമ്മില്‍ വേര്‍തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും  നിങ്ങള്‍ കേട്ടത് രണ്ടാമത്തെയാണെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ നിയമസഭയും കൗണ്‍സിലും ഉള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുന:സംഘടിപ്പിച്ചു. ഇത് ഒരു തരത്തിലും ജമ്മു കശ്മീരിന്റെ അതിര്‍ത്തിയെയും അന്താരാഷ്ട്ര നിയന്ത്രണത്തെയും തടസ്സപ്പെടുത്തുന്നതല്ല. താല്‍ക്കാലിക ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കാനുള്ള തീരുമാനം അത് സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് തടസമാകുന്നതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

READ ALSO: മാരകായുധങ്ങളുമായി വീട്ടിലെത്തിയ കള്ളന്മാരെ നേരിട്ട വൃദ്ധദമ്പതികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കശ്്മീരിന് നല്‍കിയ പ്രത്യേക പദവി കഴിഞ്ഞ എഴുപത് വര്‍ശത്തിലേറെയായി ആ സംസ്ഥാനത്തിന്റെ വളര്‍ച്ചയെ  ബാധിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് അത് എടുത്തുനീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭരണഘടന പ്രകാരം ഒരു താല്‍ക്കാലിക വ്യവസ്ഥയാണിത്.   നല്ല ഭരണവും സാമൂഹിക സാമ്പത്തിക നീതിയും സംസ്ഥാനത്തെത്തിക്കുക എന്നുറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.

READ ALSO: കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും മമതയും പാകിസ്ഥാൻ അനുഭാവികൾ, അവർ ഞങ്ങൾക്കൊപ്പമെന്ന് തെളിവുകളുമായി പാകിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button