സാന്റാനഗര്‍ : മോഡലും ബിഗ് ബോസ് സീസണ്‍ വിജയിയുമായ പ്രമുഖ നടി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മകളുടെ ഫോട്ടോ എടുത്ത് വളരെ മോശമായി പ്രചരിപ്പിക്കുന്നുവെന്നാണ് താരം ഭര്‍ത്താവിനെതിരെ നല്‍കിയിരിക്കുന്ന പരാതി. സീരിയലില്‍ വളരെ മുന്‍നിരയില്‍ നില്‍ക്കുന്ന താരത്തിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയാണ് സാന്റാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആദ്യവിവാഹത്തിലുള്ള തന്റെ മകളോട് അശ്ലീലമായി സംസാരിക്കുകയും മകളോട് അരുതാത്ത പ്രവര്‍ത്തികള്‍ കാണിയ്ക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. മാത്രമല്ല വളരെ ആഭാസകരമായ രീതിയിലുള്ള മോഡലിന്റെ ഫോട്ടോ തന്റെ മകളെ കാണിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
CR No.342/19 u/s 354-A, 323, 504, 506, 509 IPC r/w 67-A IT ആക്ട് പ്രകാരമാണ് താരത്തിന്റെ രണ്ടാം ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സീരിയല്‍ താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യും. 2013 ല്‍ വിവാഹിതരായ ഇവര്‍ക്ക് മൂന്ന് വയസുള്ള ആണ്‍കുട്ടിയുണ്ട്.
Post Your Comments