KeralaLatest News

ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം; നടുക്കുന്ന പ്രളയക്കാഴ്ച

മലപ്പുറം ജില്ലയിലെ കവളപ്പാറ ദുരന്തഭൂമിയായി മാറിയതിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. മകനെ നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന അമ്മയുടെ മൃതദേഹം കേരള ജനതയെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നടക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

READ ALSO: 5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു

സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലാണ് താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത്. കവളപ്പാറയില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതാക്കിയ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുന്‍പ് ഭീമാകാരമായി തന്റെ മേല്‍പതിച്ച മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു.

READ ALSO: മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ

മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും ഇയാള്‍ പറഞ്ഞു. വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്. കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

READ ALSO: ‘കവളപ്പാറയിലെ ഒരു ബോഡി തിരിച്ചറിഞ്ഞത് പുതുമണവാട്ടിയുടെ കഴുത്തിലെ മഹറ് കണ്ടാണ്’- കണ്ണീരോടെ ഒരു കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button