തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ട് ദിവസം കൊണ്ട് കിട്ടിയ തുകയുടെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും. പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടു ദിവസം കൊണ്ടെത്തിയത് രണ്ടരക്കോടി രൂപയാണ്. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ മാത്രമുള്ള കണക്കാണിത്. മറ്റുള്ള സംഭാവനകളുടെ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമാണ് ലഭിയ്ക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കുന്നതിനെതിരെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍കൂടി പ്രചാരണം നടത്തുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു അഭ്യര്‍ത്ഥനയും പുറപ്പെടുവിച്ചിരുന്നില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 12,778 ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് ഈ സംഭാവന കിട്ടിയത്.
Post Your Comments