കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ബഹ്‌റിനിൽ പ്രതിഷേധ റാലി നടത്തിയ പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ അധികൃതർ നടപടിയെടുത്തു.ഈദ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇവർ നിയമവിരുദ്ധമായി തെരുവിലിറങ്ങിയത്. തുടർന്ന് ബഹ്റിൻ ഇന്റീരിയർ മന്ത്രി പാകിസ്ഥാനികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.
മാത്രമല്ല ഇത്തരത്തിലുള്ള ആഘോഷ ചടങ്ങുകൾ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന താക്കീതും നൽകി . കേസ് പബ്ലിക്ക് പ്രോസിക്യൂഷനു കൈമാറി .അതേ സമയം പാകിസ്ഥാനികൾക്കെതിരെ നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബഹ്റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയെ ബന്ധപ്പെട്ടതായാണ് സൂചന .
Post Your Comments