Latest NewsKeralaIndia

കേരളത്തിൽ 214 പാകിസ്താനികൾ, ബംഗ്ലാദേശികളും റോഹിങ്ക്യൻസും ഉണ്ട് : സർക്കാർ സുപ്രീം കോടതിയിൽ

ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാനസർക്കാരിന്റെ മറുപടി.

ന്യൂഡൽഹി : കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്ത് നുഴഞ്ഞ് കയറിയതും അനധികൃതമായി താമസിക്കുന്നവരുമായ ബംഗ്ലാദേശ്, റോഹിങ്ക്യ കുടിയേറ്റക്കാരെ കേന്ദ്രസർക്കാർ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാനസർക്കാരിന്റെ മറുപടി.

നിലവിൽ 12 റോഹിങ്ക്യൻ കുടിയേറ്റക്കാരും 214 പാകിസ്താൻ പൗരന്മാർ കേരളത്തിൽ താമസിക്കുന്നുണ്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലുള്ള റോഹിങ്ക്യൻ കുടിയേറ്റക്കാർക്ക് ഐഎസുമായോ മറ്റ് ഇസ്ലാമിക ഭീകര സംഘടകളുമായോ ബന്ധമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അവസാന അഞ്ച് വർഷത്തിനിടെ മനുഷ്യക്കടത്ത് ഉൾപ്പെടെ ഒരു കേസുകളും റോഹിങ്ക്യൻ കുടിയേറ്റക്കാർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിന് അതിർത്തി കടന്നുള്ള ഭീഷണിയുമില്ല.

കൂടാതെ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ തൊഴിൽ തേടി കേരളത്തിൽ എത്തുന്നുണ്ട്. പശ്ചിമ ബംഗാൾ, അസം, ബീഹാർ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. ഇവരിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button