ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നേരിട്ട പാകിസ്താന് ഇന്ത്യ-സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നും മറ്റൊരു പ്രഹരം. ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പുമായി സൗദി അരാംകോ കരാറൊപ്പിട്ടതാണ് പാകിസ്താന് ഏറ്റ മറ്റൊരു പ്രഹരം. കശ്മീര്‍ വിഷയത്തില്‍ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പിന്തുണ നേടാന്‍ ശ്രമിച്ചുവരുന്നതിനിടെ ഇന്ത്യന്‍ കമ്പനിയുമായി അരാംകോ കരാറൊപ്പിട്ടതില്‍ പാക് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധവും പരാതികളുമുയര്‍ന്നു.
‘സഹോദരങ്ങള്‍ ഒരിക്കലും പിന്നില്‍നിന്ന് കുത്തുകയോ ശത്രുക്കളുമായി കൈകോര്‍ക്കുകയോ ഇല്ല. സൗദിയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു’-കരാറിനെക്കുറിച്ച് ഒരു പാക് പൗരന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ഇന്ത്യന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിനുമുന്‍പ് സൗദിക്ക് ഒന്നുകൂടി ചിന്തിക്കാമായിരുന്നെന്നും ആര്‍ക്കും മതവികാരമോ സാഹോദര്യമോ ഇല്ല പകരം കച്ചവടംമാത്രമാണ് ലക്ഷ്യമെന്നും ചിലര്‍ ആരോപിച്ചു.
റിലയന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്കു വില്‍ക്കുകയാണെന്ന് തിങ്കളാഴ്ചയാണ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണശാലകള്‍ക്ക് അരാംകോ ദിവസം അഞ്ചുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments