കോഴിക്കോട്: നാട് ദുരന്തം നേരിടുമ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടേണ്ട സന്ദര്‍ഭമായിട്ടും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു. മഴക്കെടുതിയിലെ ദുരന്തം നേരിട്ട ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ട് പറഞ്ഞു.മുഖ്യമന്ത്രിക്ക് മനുഷ്യത്വമുണ്ടെങ്കില്‍ കവളപ്പാറയും പുത്തുമലയും സന്ദര്‍ശിച്ച് ദുരന്തനിവാരണം വേഗത്തിലാക്കണം.
ദുരിതാശ്വാസ ക്യാംപുകളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകാണ്. സേവാഭാരതിയെ തടയുന്നത് എന്തിനെന്ന് വ്യക്തമാക്കണം. ഒന്നിച്ചുനിന്നവരെ മുഖ്യമന്ത്രി ഭിന്നിപ്പിക്കുകയാണ്. ആര്‍.എസ്.എസ് സഹായം വേണ്ടെങ്കില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍.എസ്.എസുകാരല്ലേ എന്നും പി.എസ് ശ്രീധരന്‍പിളള ചോദിച്ചു .സംസ്ഥാനം പ്രളയ ദുരന്തം നേരിടുമ്പോഴും അതിലും രാഷ്ട്രീയം കണ്ടെത്താനാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്തി ദുരന്ത ഭൂമിയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു.
ഇത് നാടിന് ആപത്താണ്. കൊടിയടയാളം നോക്കിയല്ല ആരും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രി ഈ സമീപനം ഉപേക്ഷിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Post Your Comments