റാഞ്ചി•രണ്ട് പെണ്‍കുട്ടികളെ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം.
ശ്രദ്ധ സുനന്ദിനി (18), സുനന്ദിനി ബാഗെ (23) എന്നിവരെ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരെ കാജു ബഗനിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ALSO READ: രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍
ശനിയാഴ്ച സ്കൂളിലേക്ക് പോയ ഇവര്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇവര്‍ക്കായി രക്ഷിതാക്കള്‍ തെരച്ചില്‍ നടത്തി വരവേയാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറയുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
Post Your Comments