വയനാട് : ദുരിത മേഖലകളിൽ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നു വയനാട് എം പി രാഹുൽ ഗാന്ധി. വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുൽ ഗാന്ധി രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും എല്ലാം വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Also read : ജില്ലാകളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
മഴയും ഉരുൾപ്പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണം. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം. കേരളത്തിലെ മഴക്കെടുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തി. എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിത മേഖലയിൽ നിന്ന് രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കക്ഷി വ്യത്യാസം ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments