മുംബൈ•തൊഴിലുടമയുടെ 48 കാരിയായ ഭാര്യയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ശല്യം ചെയ്യുകയും ചെയ്ത 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ത്രീയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്നും, തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഇവരില്‍ നിന്നും 2.25 ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് ഗുജറാത്ത് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി സ്ത്രീ പരാതിയില്‍ ആരോപിക്കുന്നു.
ALSO READ: അവിഹിതബന്ധം: ഒളിച്ചോടിയ വിവാഹിതരായ യുവാവും യുവതിയും പോലീസ് വാഹനത്തില്‍ ജീവനൊടുക്കി
പ്രതി നേരത്തെ ഗുജറാത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായിട്ടുള്ളതാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം തിരിച്ചറിയല്‍ രേഖകള്‍ മാറ്റി മുംബൈയില്‍ സ്ഥിര താമസമാക്കുകയും സ്ത്രീയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ജോലിയ്ക്ക് കയറുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറെ മാസങ്ങളായി സ്ത്രീയെ ഇയാള്‍ ബ്ലാക്മെയില്‍ ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments