തൃശൂര്‍: നാട്ടികയില്‍ പ്രമുഖ വ്യവയായിയും ലുലു ഗൂപ്പ് ചെയര്‍മാനുമായ യൂസഫലി നടത്തിയ കയ്യേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തോട് കയ്യേറി പാര്‍ക്കിങ്ങ് ഗ്രൗണ്ട് സ്ഥാപിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ ഇത് ജെസിബിയുമായെത്തി പൊളിച്ചത്. യൂസഫലി നാട്ടികയില്‍ നിര്‍മ്മിച്ച വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് തോട് കയ്യേറി നിര്‍മ്മിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടികയിലെ ജനങ്ങളുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റം ഒഴിപ്പിച്ചത്.
ALSO READ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളക്കെട്ട് ഉണ്ടായതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. അങ്ങാടി തോടാണ് പണവും സ്വാധീനവും ഉപയോഗിച്ച് മൂടി ടൈല്‍ വിരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളം പോകുന്നതിനായി ചെറിയ പൈപ്പ് മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതോടെ റോഡിലും സമീപത്തെ വീടുകളിലേക്കും വെള്ളം കയറുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ ജെസിബിയുമായെത്തി തോട് പുന:സ്ഥാപിച്ചത്.
ALSO READ: പ്രശസ്ത വനിത ഗുസ്തി താരവും പിതാവും ബിജെപിയില്‍ ചേര്‍ന്നു
രാത്രി ഏറെ വൈകിയിട്ടും കയ്യേറിയ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് മാറ്റുന്നത് തുടര്‍ന്നു. എന്നാല്‍ മാള്‍ അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളൊന്നും ഉണ്ടായില്ല.
Post Your Comments