Festivals

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഉണ്ടായ പ്രധാന നേട്ടങ്ങൾ

1947ൽ സ്വാതന്ത്ര്യം നേടിയ ശേഷം നിവധി നേട്ടങ്ങളും പുരോഗമനകളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. 1960 കാലഘട്ടത്തിൽ രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വളരെ കുറവായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ടേക്ക് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്‌തിരുന്നു. ഇന്ത്യയിൽ ഹരിത വിപ്ലവം വന്നതിന് ശേഷമാണു കാർഷിക മേഖലയിൽ വേണ്ട മാറ്റങ്ങൾ ഉണ്ടായത്. ഇന്ന് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ ഏറെയാണ്.

പൾസ് പോളിയോ രോഗങ്ങളലിൽ നിന്ന് രാജ്യം മുക്തി നേടി. പകർച്ചവ്യാധികളിലൂടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇത് രാജ്യത്തിൻറെ എക്കാലത്തെയും നേട്ടമാണ്. ബഹിരാകാശ കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും രാജ്യം ഇന്ന് ഒട്ടും പുറകിലല്ല. നിരവധി നേട്ടങ്ങളാണ് ഇന്ത്യ ഇതിനോടകം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യയുടെ വിദേശ നയം ഇന്ന് ഏറ്റവും ശക്തമായ അവസ്ഥയിലാണ്.വിദേശരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണം എന്ന് തന്നെ ഭാരതത്തെ പറയാനാകും. ഇതും മറ്റ് രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ തലയുയർത്തി നിർത്തുന്ന ഒന്നാണ്. രാജ്യത്തിന്റെ കാവൽപ്പടയായ സൈന്യം തന്നെയാണ് മറ്റൊരു അഭിമാനഘടകം. ലോകത്തിലെ തന്നെ നാലാമത്തെ വലിയ സൈന്യമാണ് ഇന്ത്യയുടേത് ഇത് പൗരന്മാരായ നമ്മൾ ഓരോരുത്തരുടെയും അഭിമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button