അബുദാബി : കേരളത്തിന്റെ ദു:ഖത്തില്‍ പ്രവാസികളും പങ്കുചേരുന്നു .ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു. പ്രളയത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചതെന്ന് പ്രവാസികള്‍ പറഞ്ഞു. സംഘടനകളും ആളുകളുമെല്ലാം ആഘോഷം മാറ്റിവച്ച് നാട്ടിലെ സഹോദരങ്ങള്‍ക്ക് തങ്ങളാലാവും വിധം പറ്റുന്നതെല്ലാം ചെയ്യുന്ന തിരക്കിലാണ്.
അബുദാബിയിലെ ഔദ്യോഗിക സംഘടനകളായ കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിവയെല്ലാം ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.
കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ മറികടക്കാന്‍ പ്രവാസ ലോകത്ത് നടക്കുന്ന ശ്രമങ്ങള്‍ക്ക് മുഴുവന്‍ ആളുകളും പിന്തുണയുമായി രംഗത്തുണ്ട്.കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്ത് പ്രവാസി സമൂഹം നാട്ടിലേക്ക് ആവശ്യമായ നിരവധി വസ്തുക്കള്‍ ശേഖരിക്കുകയും എത്തിക്കുകയുമുണ്ടായിരുന്നു.ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ദുരിതബാധിതര്‍ക്കു വേണ്ടി സാധനസാമഗ്രികള്‍ സമാഹരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments