ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് ധീരമായ നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അഭിനന്ദിച്ചു.
‘കശ്മീര്‍ ദൗത്യത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. പാര്‍ലമെന്റില്‍ നിങ്ങള്‍ നടത്തിയ പ്രസംഗം അതിശയകരമായിരുന്നു. അമിത് ഷായും മോദി ജിയും കൃഷ്ണ-അര്‍ജ്ജുന കോംബോ പോലെയാണ്. അത് ആരാണെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ. ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളിലൂടെ രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകട്ടെ’ രജനീകാന്ത് പറഞ്ഞു.
ALSO READ: ശശി തരൂര്‍ എം.പി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു : ഇത്തവണ വിവാദമായിരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രം
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും രജനീകാന്ത് പ്രശംസിച്ചു. വെങ്കയ്യ നായിഡു എപ്പോഴും ജനങ്ങളുടെ ക്ഷേമത്തിനായി ചിന്തിക്കുന്നയാളാണെന്നും മികച്ച ആത്മീയ നേതാവാകേണ്ട അദ്ദേഹം അബദ്ധത്തില്‍ രാഷ്ട്രീയക്കാരനായതാണെന്നും രജനീകാന്ത് പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെയും അവിടുത്തെ ജനങ്ങളുടെയും ഉന്നമനത്തിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments