ഡല്‍ഹി : കശ്മീര്‍ ശാന്തം . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയ്ക്ക് എതിരെ എതിരാളികളുടെ വായ അടപ്പിച്ച് തെളിവ് സഹിതം നല്‍കി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആറു ദിവസം പിന്നിട്ടിട്ടും കശ്മീരില്‍ ഒരു കണ്ണീര്‍ വാതക ഷെല്‍ പോലും വീണിട്ടില്ല. ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു ജാവഡേക്കര്‍ ഇക്കാര്യം പറഞ്ഞത് . നേരത്തേ പതിനായിരത്തോളം ആളുകള്‍ കശ്മീരില്‍ പ്രതിഷേധം നടത്തിയെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു.
ചിലയിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവെന്നും എന്നാല്‍ ഒരിടത്തും ഇരുപത് പേരിലധികം പേര്‍ പ്രകടനത്തില്‍ ഇല്ലായിരുന്നെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ശ്രീനഗറില്‍ 10000 ത്തിലധികം ആളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നതായുള്ള ചില മാധ്യമ വാര്‍ത്തകള്‍ കണ്ടു. ഇത് പൂര്‍ണമായും കെട്ടിച്ചമച്ചതും തെറ്റായതുമായ വാര്‍ത്തയാണ്. ശ്രീനഗറിലും ബാരാമുള്ളയിലും ചില പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അതില്‍ 20 ലേറെ ആളുകള്‍ പോലും ഉണ്ടായിരുന്നില്ല’- കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ് പറഞ്ഞു.
Post Your Comments