കൊല്ലം: പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ രക്ഷാദൗത്യവുമായി മത്സ്യബന്ധന തൊഴിലാളികളും എത്തുന്നു. പത്തനംതിട്ടയിൽ കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു സംഘം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. ബോട്ടുകളുമായാണ് വാടിയില്‍ നിന്നുള്ള 30 അംഗ സംഘം പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നത്. വടക്കന്‍ ജില്ലകളിലും ഇവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ വിവിധ ജില്ലകളിലായി 210 ബോട്ടുകളുമായി 547 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
Read also: ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോർത്തു, ഇതുവരെ രക്ഷിച്ചത് ആയിരത്തോളം പേരെ
Post Your Comments