തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രണ്ടു ദിവസത്തെ
സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. ഇന്നും നാളെയും മലപ്പുറം ജില്ലയിലും വയനാടുമണ്ഡലത്തിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം പോകുന്നത് മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്. പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യസന്ദര്‍ശനം. ഇതിന് ശേഷം കവളപാറയില്‍ ദുരന്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കും എന്നും സൂചനകളുണ്ട്. മലപ്പുറം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും അദ്ദേഹം പുത്തുമല ഉള്‍പ്പെടെ വയനാട്ടില്‍ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
ALSO READ: കേരളത്തിന്റെ ദു:ഖത്തില്‍ പ്രവാസികളും പങ്കുചേരുന്നു : ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചു
പ്രളയദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. അധികൃതരുടെ അനുവാദം ലഭിച്ചതിനാലാണ് ഞായറാഴ്ചരാവിലെ വയനാട്ടിലേക്കു തിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ആദ്യം മലപ്പുറം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുന്നത്.
Post Your Comments