തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പില്‍ സഹായം ചെയ്യുന്നതിനായി പോകുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശംങ്ങള്‍ നല്‍കി.
ഏതെങ്കിലും ചിഹ്നങ്ങള്‍ ധരിച്ച് ആരും ക്യാമ്പില്‍ കയറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ക്യാമ്പുകളില്‍ എത്തിപ്പെട്ടവരുടെ തുടര്‍സൗകര്യങ്ങളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ പതിയേണ്ടതുണ്ട്. സഹായിക്കാന്‍ സന്നദ്ധരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്.
സഹായസന്നദ്ധതയുമായി മുന്നോട്ടുവരുന്നവര്‍ സാമഗ്രികള്‍ സമാഹരിച്ച് ഏതെങ്കിലും ഒരു ക്യാമ്പില്‍ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാല്‍ മതി അവിടെ നിന്നും അത് ആവശ്യമായ സ്ഥലത്തേക്ക് എത്തിക്കേണ്ട ചുമതല, അതിന് ചുമതലപ്പെട്ടവര്‍ നിര്‍വഹിച്ചുകൊള്ളും. ആവശ്യമായ സാമഗ്രികളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച കളക്ട് ചെയ്യുന്നതാണ് നല്ലത്. ഇത് അനാവശ്യ സാധനങ്ങള്‍ എത്തുന്നത് ഒഴിവാക്കാനാകും.
സാധനങ്ങള്‍ എത്തിക്കേണ്ടതിന്റെ പ്രധാന ചുമതല കളക്ടര്‍മാര്‍ക്കാണ്. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കളക്ടര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. പ്രത്യേക ചുമതലയില്ലാത്ത ആരും ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ചുമതലപ്പെട്ടവര്‍ മാത്രമേ കയറാന്‍ പാടുള്ളൂ. സഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ അവരുടെ അടയാളങ്ങളുമായി ക്യാമ്പിനകത്തേയ്ക്ക് കടക്കാന്‍ പാടില്ല. അനാവശ്യമായ അവസ്ഥ ഉണ്ടാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
Post Your Comments