Latest NewsIndia

കാശ്‌മീർ താഴ്വര ശാന്തമാകുന്നതിന്റെ സൂചനകൾ

ജമ്മു: ജമ്മു കശ്‌മീരിലെ അഞ്ച് ജില്ലകളിലെ നിരോധനാജ്ഞ ശനിയാഴ്ച പിൻവലിച്ചു. പ്രത്യേകപദവി റദ്ദാക്കിയ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് നിരോധനാജ്ഞയും നിശാനിയമവുമുൾപ്പെടെ വിവിധ നിയന്ത്രണങ്ങൾ നിലനിൽക്കുകയായിരുന്നു. കത്വ, സാംബ, ഉദംപുർ ജില്ലകളിലെ അവസ്ഥ സാധാരണഗതിയിൽ ആയതിനാലാണ് നിരോധാജ്ഞ പിൻവലിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനാജ്ഞ നീക്കിയ അഞ്ച് ജില്ലകളിലും സ്‌കൂളുകളും കോളേജുകളും തുറന്നു. ഇവിടത്തെ സർക്കാർ ഓഫീസുകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച കൂടുതൽ പേർ ജോലിക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തന്നെ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു.

Read also: കശ്‌മീരിലെയും അഫ്‌ഗാനിലെയും പ്രശ്‌നങ്ങളെ കൂട്ടിക്കുഴയ്‌ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിനെതിരെ താലിബാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button