KeralaLatest News

കണ്‍മുന്നില്‍ ഭൂമിക്കടിയിലേക്ക് താണു പോയത് കുടുംബത്തിലെ എട്ട് പേർ; മൂന്ന് ദിവസങ്ങള്‍ക്കിപ്പുറവും ഉറ്റവരെ കണ്ടെത്താനാകാത്ത വേദനയോടെ സുനിൽ

നിലമ്പൂർ: കണ്‍മുന്നില്‍ കുടുംബത്തിലെ എട്ട് പേർ ഭൂമിക്കടിയിലേക്ക് താണുപോകുന്നത് വേദനയോടെയാണ് സുനിൽ കണ്ടുനിന്നത്. സുനിലിന്‍റെ ഭാര്യ ശാന്തകുമാരി, മകന്‍ സുജിത്, പിതാവ് പാലന്‍, അനിയത്തി സുശീല, മക്കളായ കണ്ണന്‍, അക്കു, കൊച്ച്‌, സഹോദരി ഭര്‍ത്താവ് പാലന്‍ എന്നിവരാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ഇവരെ മൂന്ന് ദിവസങ്ങള്‍ക്കിപ്പുറവും കണ്ടെത്തിയിട്ടില്ല.

Read also: പ്രളയബാധിത മേഖലകളില്‍ സഹായവുമായി വോഡഫോണും ഐഡിയയും

സ്വന്തം വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയും മക്കളും പോയ സമയത്താണ് വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞു വീണത്. സുനിലിന്‍റെ വീടിന്‍റെ പാതിയും സഹോദരിയുടെത് മുഴുവനായും മണ്ണിനൊപ്പം ഒലിച്ചുപോയത്. വീടിനുള്ളിലായിരുന്നത് കൊണ്ടാണ് സുനിലിന്റെ ജീവൻ നഷ്ടപ്പെടാതിരുന്നത്. നിരവധി വീടുകള്‍ മണ്ണിനടിയിലുണ്ടെന്നും അതിനുള്ളിലുള്ളവരെ കണ്ടെത്താനാവുമോ എന്ന് അറിയില്ലെന്നുമാണ് സുനിൽ വ്യക്തമാക്കുന്നത്. അയല്‍വാസികളുടെ വീട്ടിലാണ് പ്രതീക്ഷയോടെ സുനിൽ ഇപ്പോൾ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button