ന്യൂഡൽഹി: 2019 ലെ പ്രളയം നാശം വിതച്ച മലപ്പുറം കവളപ്പാറയെ മറന്ന് സംസ്ഥാന സര്‍ക്കാര്‍. 64 വീടുകള്‍ക്കൊപ്പം 59 മനുഷ്യരും അപ്രത്യക്ഷമായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പാജയപ്പെട്ടു. ഉറ്റവര്‍ക്കൊപ്പം കിടപ്പാടവും നഷ്ടമായ11 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്‍ പഞ്ചായത്തിലെ ദുരിതാശ്വസ ക്യാംപില്‍ കഴിയുകയാണ്.
മണ്ണില്‍ പൂണ്ടുപോയ ഉറ്റവരെയെല്ലാം കണ്ടെത്തും മുന്‍പെ ക്യാംപിലെത്തിയവരാണ് ഇവരെല്ലാം. കോളനി ആകെ ഒഴുകിപ്പോയപ്പോള്‍ പകരം ഭൂമിയും വീടും നല്‍കാനുളള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപകടമുണ്ടായ ഓഗസ്റ്റ് മാസം തന്നെ അറിയിച്ചതാണ്. മുഖ്യമന്ത്രി അടക്കമുളളവര്‍ കവളപ്പാറയിലെത്തി ദുരിതം നേരില്‍ കണ്ടതാണ്. എന്നിട്ടും തല ചായ്ക്കാന്‍ വീടു പോയിട്ട് ഇവര്‍ക്ക് ഭൂമി വാങ്ങുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ പോലും ഒദ്യോഗിക സംവിധാനങ്ങള്‍ക്കായിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരു ചുവടുപോലും മുന്നോട്ടു വച്ചതായി ക്യാംപില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്കറിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുബോഴും സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പണിയുന്ന വീടുകളുടെ നിര്‍മാണം കവളപ്പാറ മേഖലയില്‍ പുരോഗമിക്കുന്നുമുണ്ട്.
Post Your Comments